India

കൊവിഡ്: മസൂറിയിലേക്കും നൈനിറ്റാളിലേയ്ക്കും എത്തിയ  വാഹനങ്ങൾ മടക്കി

“Manju”

ഡെറാഡൂൺ: രാജ്യത്തെ കൊറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സുപ്രധാന വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഉത്തരാഖണ്ഡിലെ ലോക പ്രശസ്തമായ മസൂറിയിലേക്കും ഡെറാഡൂണിലേക്കുമുള്ള സഞ്ചാരികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതുവരെ വിനോദസഞ്ചാരികളുടെ 4000 വാഹനങ്ങളെ മടക്കി അയച്ചതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. മതിയായ അനുമതികൾ ഇല്ലാതെ എത്തിയ 4000 വാഹനങ്ങളാണ് മടക്കി അയച്ചത്. കഴിഞ്ഞയാഴ്ച അവസാനത്തോടെ നടത്തിയ നടപടികളാണ് പോലീസ് വിശദീകരിച്ചത്.

ഉത്തരാഖണ്ഡിലേ പ്രധാനദേശീയ പാതകളിലെല്ലാം ബാരിക്കേഡുകളും താൽക്കാലിക ചെക്‌പോസ്റ്റുകളും സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ വിനോദസഞ്ചാരികളെ പൂർണ്ണമായും നിരോധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റു നടത്തിയവരെയും രജിസ്‌ട്രേഷനും മുൻകൂട്ടി ഹോട്ടലുകൾ ബുക്ക് ചെയ്ത് മുറി ഉറപ്പാക്കിയവരേയും കടത്തിവിടുന്നുണ്ട്.

വിനോദസഞ്ചാര വകുപ്പ് തിരക്കു നിയന്ത്രിക്കാൻ മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരു സ്ഥലത്തുമാത്രമായി ജനങ്ങൾ തിങ്ങിക്കൂടാതെ വികേന്ദ്രീകരിച്ച് വിനോദസഞ്ചാരികളെ താമസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button