KeralaLatestThiruvananthapuram

ഡ​ല്‍​ഹി​യി​ല്‍‌ 12കാരിയെ ക്രൂ​രമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യില്‍ 12 വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. 36 വ​യ​സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ശാ​ലി​നി സിം​ഗ് അ​റി​യി​ച്ചു. നേ​ര​ത്തെ ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30യോ​ടെ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ത​ല​യി​ലും മു​ഖ​ത്തും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related Articles

Back to top button