KeralaLatestThiruvananthapuram

സ്വകാര്യ ആശുപത്രികളിലും ഇനി കോവിഡിന് ചികിത്സിക്കാം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവന്തപുരം: സംസ്ഥാനത്തെ സ്വകാര്യആശുപത്രികളില്‍ കൊറോണ ചികിത്സ ആരംഭിച്ചു. പൊതുമേഖല, സ്വകാര്യ കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് അതിന്റെ പരിരക്ഷ ലഭിക്കും. നേരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് കൊറോണ ചികിത്സ നടത്തിയിരുന്നത്.

കൊറോണ ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ സാംപിള്‍ അതത് ആശുപത്രിലെ ലാബിലോ പുറത്തെ അംഗീകൃത ലാബിലോ പരിശോധിക്കാം. പോസിറ്റീവ് ആണെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാം. കൊറോണ ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞത് 20 കിടക്കകള്‍ നീക്കിവയ്ക്കണമെന്നും പ്രത്യേക പ്രവേശന കവാടം വേണമെന്നാണ് പ്രധാന നിബന്ധന.

പിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയും ട്രൂനറ്റ് പരിശോധനയ്ക്ക് 1500 രൂപയും ആന്റിജന്‍ പരിശോധയ്ക്ക് 625 രൂപയുമായിരിക്കണം നിരക്ക്.മറ്റ് ചികിത്സാച്ചെലവുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാം. കൊറോണ ബാധിതര്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു സ്വകര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നവരുടെയും ചികിത്സാ ചിലവ് സര്‍ക്കാരാണ് നല്‍കുന്നത്.

Related Articles

Back to top button