KeralaLatest

രാമചന്ദ്രൻ ടെക്സ്റ്റയിൽസിന് മുന്നിൽ സമരം ചെയ്ത നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്യതു മാറ്റി

“Manju”

അട്ടകുളങ്ങര :കട തുറക്കാൻ അനുവാദം കൊടുക്കുന്നതിൽ വിവേചനം കാണിക്കുന്നു എന്നാരോപിച്ചു വ്യാപാരി വ്യവസായി സമിതി ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അട്ടകുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റയിൽസിന് മുന്നിലായിരുന്നു സമരം.

സമിതി നേതാക്കളായ എൻ സുധീന്ദ്രൻ, വി.പാപ്പച്ചൻ, എം.ബാബുജാൻ, ആദർശ് എന്നിവരാണ് നേതൃത്വം കൊടുത്തത്.ചാല, അട്ടക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലെ മറ്റ് കടകൾക്ക്  ആഴ്ചയിൽ മൂന്ന് ദിവസവും രാമചന്ദ്രൻ ടെക്സ്റ്റയിൽസിന് മാത്രം എല്ലാ ദിവസവും കട തുറക്കാൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുവാദം കൊടുത്തിരിക്കുന്നതിന്റെ പേരിലായിരുന്നു പ്രതിഷേധം.

https://www.facebook.com/SanthigiriNews/videos/1215611118776416/

Related Articles

Back to top button