IndiaLatest

ഫൈസര്‍ വാക്സിന് അംഗീകാരം നല്‍കി കാനഡ

“Manju”

കുട്ടികളിലെ കൊവിഡ് പ്രതിരോധത്തിനായി ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ കാനഡ അനുവാദം നല്‍കി. കാനഡ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 5 വയസ്സ് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികളിലാണ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എട്ട് ആഴ്ചകളുടെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് വാക്സിന്‍ നല്‍കുന്നത്. നേരത്തെ മുതിര്‍ന്നവര്‍ക്കുള്ള വാക്സിന് കാനഡയില്‍ നേരിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു. ഇത് രണ്ടാം ഡോസ് വാക്സിന്‍ വിതരണം വൈകാന്‍ കാരണമായിരുന്നു.

അതേസമയം ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. യൂറോപ്പിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി പടര്‍ന്ന് പിടിക്കുന്നത്. വാക്സിന്‍ എടുത്തവരിലും കാണപ്പെടുന്ന ഡല്‍റ്റ വകഭേദമാണ് ഭീഷണി സൃഷ്ടിക്കുന്നത്.

Related Articles

Back to top button