Uncategorized

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കെ എസ് ആർടിസി ബസിലും സ്കൂട്ടറിലും ഇടിച്ച് അപകടം

“Manju”

കോട്ടയം: ഗാന്ധിനഗറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസിലും സ്കൂട്ടറിലും ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രികനായ അയ്മനം സ്വദേശി സൂരജിന് പരിക്കേറ്റു. കുമാരനെല്ലൂരിലുള്ള ഡോക്ടറിന്റെ ഡസ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.
കൂത്താട്ടുകുളത്തിന് പോകുകയായിരുന്ന കെ.എസ്ആർടിസി ബസും, എതിർദിശയിലെത്തിയ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ബസിലിടിച്ചശേഷം നിയന്ത്രണം നഷ്ടമായ കാർ, സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സൂരജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button