KannurKeralaLatestMalappuramThiruvananthapuramThrissur

വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ചെര്‍പ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസിന്റെ വേര്‍പാടില്‍ തീരാവേദനയിലാണ് കുടുംബാംഗങ്ങള്‍. വിവാഹത്തിനായി നാട്ടിലേയ്ക്ക് വന്ന മകന്റെ മരണം അവര്‍ക്ക് താങ്ങാനാവുന്നിലും അപ്പുറമാണ്. ഒരു വര്‍ഷം മുന്‍പ് ദുബായില്‍ ജോലിയ്ക്ക് പോയ മുഹമ്മദ് റിയാസിന്റെ വിവാഹം കഴിഞ്ഞ മാസം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം റിയാസിന് നാട്ടിലെത്താന്‍ സാധിക്കാതെ വന്നു. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതാണ് ഇതിന് കാരണമായത്.
ഇതോടെ വിവാഹം മാറ്റിവെച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ക്വാറന്‍റീന്‍ കഴിഞ്ഞ് ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അങ്ങനെയാണ് വിവാഹത്തിനായി മുഹമ്മദ് റിയാസ് ഇന്നലെ ദുബായില്‍ നിന്നും പുറപ്പെട്ടത്. ഒപ്പം ജ്യേഷ്ടന്‍ മുഹമ്മദ് നിസാമും, സുഹൃത്ത് മുസ്തഫയും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ ചികിത്സയിലാണ്. കേളേജ് പഠനകാലത്ത് സജീവ കെ എസ് യു പ്രവര്‍ത്തകനായ മുഹമ്മദ് റിയാസ് ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു

Related Articles

Back to top button