InternationalLatest

സേനാപിന്മാറ്റം വേഗത്തിലാക്കും ; അമേരിക്ക

“Manju”

കാ​ബൂ​ള്‍: അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം വേഗത്തിലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അ​ഫ്​​ഗാ​ന്‍ പൗ​ര​ന്മാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​ക​രു​തെ​ന്നും രാ​ജ്യം വി​ട​രു​തെ​ന്നും താ​ലി​ബാ​ന്‍ അറിയിച്ചു. ​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന സ്​​ത്രീ​ക​ള്‍ വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും താ​ലി​ബാ​ന്‍ വ​ക്​​താ​വ്​ സ​ബീ​ഹു​ല്ല മു​ജാ​ഹി​ദ്​ പ​റ​ഞ്ഞു. ഇ​ത്​ താ​ല്‍​ക്കാ​ലി​ക ന​ട​പ​ടി​യാ​ണെ​ന്നും സു​ര​ക്ഷ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ല്‍​വ​രു​ന്ന​തു​വ​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Related Articles

Back to top button