IndiaKeralaLatest

വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിലെ വിവരങ്ങള്‍ വിമാന അപകടം സംഭവിച്ചത് എങ്ങിനെയെന്ന് കണ്ടെത്താന്‍ സാധിക്കും.

അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മില്‍ നടത്തി സംഭാഷണങ്ങള്‍ എന്നിവയെല്ലാം ബ്ലാക് ബോക്‌സില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളത്തില്‍ വിമാനം രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒരു തവണ വലംവെച്ച ശേഷമാണ് പൈലറ്റ് വിമാനം നിലത്തിറക്കിയത്. എന്നാല്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Related Articles

Back to top button