IndiaLatest

‘ഭാഭിജി പപ്പടം’ കഴിക്കാന്‍ നിര്‍ദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപി മുതിര്‍ന്ന നേതാവ് കൂടിയായ അര്‍ജുന്‍ രാം മേഖ്വാലിനാണ് രോഗം സ്ഥിരീകരിച്ചത്. താന്‍ കോവിഡ് ബാധിതനാണെന്ന വിവരം മേഖ്വാല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. നിലവില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടതോടെ തന്നെ ഞാന്‍ പരിശോധനകള്‍ നടത്തിയിരുന്നു. ആദ്യ പരിശോധനഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായി വന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും വിദഗ്ധരുടെ നിര്‍ദേശപ്രകാരം എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്.

ഈയടുത്ത ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും ദയവു ചെയ്ത് ആരോഗ്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്’.. മേഖ്വാല്‍ ട്വീറ്റ് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിക്കുന്ന നാലാമെത്തെ കേന്ദ്രമന്ത്രിയാണ് ജലവിഭവശേഷി വകുപ്പ് മന്ത്രിയായ അര്‍ജുന്‍ രാം മേഖ്വാല്‍.

Related Articles

Back to top button