IndiaLatest

കാര്‍ഷിക കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

“Manju”

ന്യൂഡല്‍ഹി : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് . കഴിഞ്ഞ മൂന്ന് വര്‍ഷമായി നിശ്ചലാവസ്ഥയിലായിരുന്നു ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി . 2017-18ല്‍ 38.43 ബില്യണ്‍ യുഎസ് ഡോളര്‍, 2018-19ല്‍ 38.74 , 2019 ല്‍ 35.16 ബില്യണ്‍ യുഎസ് ഡോളര്‍ എന്നിങ്ങനെയായിരുന്നു കയറ്റുമതി കണക്കുകള്‍. എന്നാല്‍ 2020-21ല്‍ 17.34 ശതമാനം വളര്‍ച്ച നേടി ഇന്ത്യയുടെ കയറ്റുമതി 41.25 ബില്യണ്‍ ഡോളറിലെത്തി.

കാര്‍ഷിക കയറ്റുമതിയിലെ വളര്‍ച്ചയുടെ കണക്കുകള്‍ ഇങ്ങനെ :
2019-20ല്‍ 2.49 ലക്ഷം കോടി രൂപയാണ് ഇന്ത്യ കയറ്റുമതിയിലൂടെ നേടിയതെങ്കില്‍ 2020-21 കാലയളവില്‍ 3 ലക്ഷം കോടി രൂപയായി അത് ഉയര്‍ന്നു. കയറ്റുമതിയില്‍ 22.62 ശതമാനമാണ് വര്‍ധനവ്.
2019-20 കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക അനുബന്ധ ഇറക്കുമതി 20.64 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ 2020-21 ലെ കണക്കുകള്‍ പ്രകാരം ഇത് 20.67 ബില്യണ്‍ ഡോളറായി ഉയര്‍ന്നു .

കാര്‍ഷിക ഉല്‍‌പന്നങ്ങളുടെ (സമുദ്ര, തോട്ടം ഉല്‍‌പന്നങ്ങള്‍ ഒഴികെ) വളര്‍ച്ച 28.36 ശതമാനമാണ്. 2019-20ല്‍ 23.23 ബില്യണ്‍ ഡോളര്‍ കയറ്റുമതി ചെയ്തപ്പോള്‍ 2020-21ല്‍ 29.81 ബില്യണ്‍ ഡോളറായി വര്‍ധിച്ചു . ധാന്യങ്ങളുടെ കയറ്റുമതിയിലും വന്‍ വളര്‍ച്ചയുണ്ടായി. ബസുമതി ഇതര നെല്ലിന്റെ കയറ്റുമതി 136.04 ശതമാനം വര്‍ധിച്ച്‌ 4794.54 മില്യണ്‍ ഡോളറായി. ഗോതമ്പ് കയറ്റുമതി 774.17% വര്‍ദ്ധിച്ച്‌ 549.16 ദശലക്ഷം ഡോളറായി. മറ്റ് ധാന്യങ്ങളുടെ കയറ്റുമതി 238.28 ശതമാനം ഉയര്‍ന്ന് 694.14 ദശലക്ഷം യുഎസ് ഡോളറിലെത്തി.

Related Articles

Back to top button