IndiaKeralaLatest

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

നേരത്തെ മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട 117 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. അതില്‍ തന്നെ മൂന്ന് പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര്‍ കുട്ടികളാണ്.

അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. പൈലറ്റുമാര്‍ രണ്ടു പേരും അപകടത്തില്‍ മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Related Articles

Back to top button