IndiaLatest

കാശ്മീരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. കശ്മീരിലെ ബുഡ്ഗാമിലെ മൊഹിന്ദിപോറ നിവാസിയായ അബ്ദുല്‍ ഹമീദ് നജറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അബ്ദുള്‍ ഹമീദ് നജറിന്റെ കാലിനും വയറിനുമായിരുന്നു വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തീവ്രവാദികള്‍ ആക്രമിച്ച മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് നജര്‍.

നേരത്തെ ബി.ജെ.പി നേതാവും ഗ്രാമ മുഖ്യനുമായ സജാദ് അഹമ്മദ് ഖാനെ ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. കാശ്‌മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു സംഭവം. ഗ്രാമമുഖ്യന്റെ വീട്ടിലേക്ക് കടന്നുകയറിയ തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. അതിന് മുമ്പ് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകനെയും തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ മാസം ഒരു ബിജെപി നേതാവിനൊപ്പം രണ്ട് കുടുംബാംഗങ്ങളേയും ബന്ദിപ്പോറയില്‍ വച്ച്‌ കൊലപ്പെടുത്തിയിരുന്നു.

ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജിവച്ചവരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുഡ്ഗാമും ജനറല്‍ സെക്രട്ടറി എം എം മോര്‍ച്ച ബുഡ്ഗാമും ഉള്‍പ്പെടുന്നു.

Related Articles

Back to top button