IndiaKeralaLatest

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബബിയ’ മുതല ക്ഷേത്ര നടയിൽ; അപൂർവ ദൃശ്യം.

“Manju”

കാസര്‍കോട് അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ, മുതല, ക്ഷേത്ര നടയില്‍ എത്തിയത് ഭക്തര്‍ക്ക് കൗതുകകാഴ്ചയായി. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അദ്ഭുതമാണ് ബബിയ എന്ന മുതല. അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതലയാണിത്. കഴിഞ്ഞ ദിവസം രാവിലെ നട തുറക്കാനെത്തിയ മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ടാണ് ശ്രീകോവിലിന് മുന്നിലെത്തിയ മുതലയെ കാണുന്നത്. ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയയ്ക്ക് മുന്നില്‍ മേല്‍ശാന്തി പുരുഷ സുക്തവും വിഷ്ണുസ്തുതിയും ചൊല്ലി പ്രാര്‍ത്ഥന നടത്തി.

കുറച്ചുനേരം നടയില്‍ തുടര്‍ന്നശേഷം ബബിയ തിരികെ ക്ഷേത്രക്കുളത്തിലെ ഗുഹയിലേക്ക് തന്നെ മടങ്ങി.. 1945 ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ബബിയയ്ക്ക് 75 വയസ്സാണ് കണക്കാക്കുന്നത്.

Related Articles

Back to top button