IndiaLatest

ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസ് വിജയശതമാനം 99.34, പ്ലസ്.ടു 96.84

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.ഇ,ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് 99.33 ശതമാനവും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസില്‍ 96.84 ആണ് വിജയശതമാനം.

അതേസമയം പരീക്ഷകളുടെ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സി.ഐ.സി.എസ്.ഇ സെക്രട്ടറി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.

സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി പത്താം ക്ലാസുകാര്‍ ICSE Unique Id എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ISC Unique Id ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും. ജൂലായ് 16 വരെ ഇതിനായി അപേക്ഷിക്കാം.

കൊവിഡ് പശ്‌ചാതലത്തില്‍ ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് സി.ഇ മാര്‍ക്കും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം പത്താം ക്ലാസിന് 98.54, പന്ത്രണ്ടാം ക്ലാസിന് 96.52 എന്നിങ്ങനെയായിരുന്നു വിജയശതമാനം.

Related Articles

Back to top button