IndiaLatest

രാജ്യത്തെ കോവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍

“Manju”

ശ്രീജ.എസ്

കോവിഡ് വാക്സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ രാജ്യത്തിന് സമ൪പ്പിക്കുമെന്ന് ഐ.സി.എം.ആ൪ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ നി൪മാണം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേ൪ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിക്കുന്നത്.

ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

Related Articles

Back to top button