LatestThiruvananthapuram

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സനാതനധർമ്മം പുസ്തകം പ്രകാശനം ചെയ്തു

“Manju”

തിരുവനന്തപുരം : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സനാതന ധർമ്മത്തിന്റെ ഉൾക്കാമ്പുകളിലേക്ക് ഇറങ്ങി ചെല്ലുന്ന “റീ ഇൻവെന്റിങ് സനാതന ധർമ്മ” എന്ന ഇംഗ്ലീഷ് പുസ്തകം കേന്ദ്ര മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന് നൽകി ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്‌തു. മുകുന്ദൻ പി. ആർ രചിച്ച പുസ്തകത്തിന്റെ പ്രസാധകർ ന്യൂഡൽഹിയിലെ ‘ഓതർ പ്രസ് ഗ്രൂപ്പ്’ ആണ് .

നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥത്തിൽ നഷ്ടപെട്ടുപോയ സനാതന മൂല്യങ്ങൾ, സൗരയൂഥത്തിന്റെ ഉത്പത്തി, പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഭാരതീയ സമയഗണന, ഋഷീശ്വരന്മാരുടെ ഭാരതീയ വിവാഹ പദ്ധതി, ജനിത കർമ്മങ്ങൾ, മരണാനന്തര കർമ്മങ്ങൾ, പിതൃദോഷം, തുടങ്ങി വിഷയങ്ങൾ ഇരുപത്തൊന്നു അധ്യായങ്ങളിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് . സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖവും , പ്രൊഫസർ എസ് ആർ ഭട്ട് , ചെയര്മാൻ, ഇന്ത്യൻ ഫിലോസഫി കോൺഗ്രസ്, ഡോക്ടർ ബൽറാം സിംഗ്, പ്രസിഡന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സയൻസസ്, സെബാസ്റ്റ്യൻ വെളശ്ശേരി , പ്രൊഫസർ എമിരേറ്റ്സ് , പഞ്ചാബ് യൂണിവേഴ്സിറ്റി, തുടങ്ങിയവർ അവലോകനം ചെയ്തിട്ടുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയത് ഡോക്ടർ ഗോപിനാഥ പിള്ള, ചീഫ് ഫെല്ലോ, ശാന്തിഗിരി റിസർച് ഫൌണ്ടേഷൻ, ഫെല്ലോ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആകുന്നു. ആമസോണിൽ നിന്നും ഓൺലൈൻ ആയി പുസ്തകം ലഭ്യമാണ് .

Related Articles

Back to top button