ബംഗളൂരു: കര്‍ണാടകയില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ കുടുങ്ങിയത് അറിയാതെ ഡ്രൈവര്‍ മിനിലോറി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. പത്തുമീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. സംഭവശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബെന്നാര്‍ഘട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.