IndiaKeralaLatest

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; തീവ്രവാദിയെ വധിച്ചു ; ഒരു സൈനികന് വീരമൃത്യു

“Manju”

സിന്ധുമോള്‍ ആര്‍

പുല്‍വാമ: ദക്ഷിണ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ കമ്രാസിപോറ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. സംഭവത്തില്‍ മറ്റൊരു സൈനികന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രദേശത്തെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റതായും അതില്‍ ഒരു സൈനികന്‍ ശ്രീനഗറിലെ 92 ബേസ് ആര്‍മി ഹോസ്പിറ്റലില്‍ വെച്ച്‌ മരണത്തിന് കീഴടങ്ങിയെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, തീവ്രവാദിയുടെ മൃതദേഹം അടുത്തുള്ള ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന്റെ അടുത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button