IndiaLatest

അടിസ്ഥാനസൗകര്യ, സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭകത്വ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ദേശീയപാത, സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നീ മേഖലകളിൽ അന്താരാഷ്ട്ര സംരംഭകരും സ്ഥാപനങ്ങളും നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ രണ്ട് എഞ്ചിനുകളാണ് ഓട്ടോമൊബൈൽ, സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭത്വ മേഖലകളെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷാ മേഖലയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതിനോടകം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്തോ-ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് വിമൻ ഇന്നോനോവേറ്റർ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു. ഈ സഹകരണം റോഡുകൾക്ക് മികച്ച രൂപകൽപ്പനയും പൊതുജനങ്ങൾക്ക് അവബോധ അവസരങ്ങളും നൽകിയിട്ടുണ്ട്. ഇന്ത്യൻ റോഡ് സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം പ്രകാരം 21000 കിലോമീറ്റർ റോഡുകൾ വിലയിരുത്തി. 3000 കിലോമീറ്റർ റോഡ് സാങ്കേതിക നവീകരണത്തിന്റെ ഘട്ടത്തിലാണ്.ഈ നവീകരണ പദ്ധതികൾ റോഡപകടങ്ങളിൽ 50 ശതമാനം കുറവു വരുത്തുമെന്ന് കണക്കാക്കപ്പെടുന്നു. 2030 ഓടെ റോഡ് അപകടങ്ങൾ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീ ഗഡ്കരി അറിയിച്ചു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് മന്ത്രാലയം മുൻകൈയെടുക്കുന്നുണ്ടെന്ന് ശ്രീ ഗഡ്കരി അറിയിച്ചു. ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും 7000 കോടി രൂപ വീതം പദ്ധതിക്കായി നൽകി.

സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭകത്വ മേഖലയാണ് വരും വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയെന്ന് എന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സൂക്ഷ്മ-ചെറുകിട ഇടത്തരംസംരംഭങ്ങൾക്ക് ഉടൻ മൂലധന വിപണിയിൽ സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി മൈക്കൽ മക്‌കോർമാക്കും ചടങ്ങിൽ സംസാരിച്ചു.റോഡ് വികസനത്തിലും വളർച്ചയിലും പങ്കാളിയാകാൻ ഓസ്‌ട്രേലിയയുടെ താല്പര്യം അദ്ദേഹം പങ്കുവച്ചു .

Related Articles

Back to top button