IndiaLatest

കേന്ദ്രമന്ത്രി ശ്രീപാദ്​ നായിക്കിന്​ കോവിഡ്​ സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ദില്ലി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായികിന് കൊറോണ രോഗം സ്ഥിരീകരിച്ചു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ രോഗം ബാധിക്കുന്ന അഞ്ചാമത്തെ അംഗമാണിദ്ദേഹം. ശ്രീപാദ് നായികിന് രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അര്‍ജുന്‍ മേഘ് വാള്‍, കൈലാഷ് ചൗധരി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ രോഗം ആയുര്‍വേദത്തിലൂടെ ചികില്‍സിച്ചു ഭേദമാക്കാമെന്ന് കഴിഞ്ഞ ഏപ്രിലില്‍ മന്ത്രി ശ്രീപാദ് നായിക് പറഞ്ഞിരുന്നു.

അമിത് ഷായും ധര്‍മേന്ദ്ര പ്രധാനും ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലാണ്. ധര്‍മേന്ദ്ര പ്രധാന് എവിടെ നിന്നാണ് രോഗം പടര്‍ന്നത് എന്ന് വ്യക്തമല്ല. അമിത് ഷാ പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ പ്രധാന്‍ പങ്കെടുത്തിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം മേദാന്ത ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, ശ്രീപാദ് നായികിനും രോഗം ആരില്‍ നിന്നാണ് പകര്‍ന്നത് എന്ന് വ്യക്തമല്ല. കൊറോണ രോഗ ലക്ഷണം ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. നേരിയ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് പരിശോധ നടത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികില്‍സ തേടുകയായിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കര്‍ണടാക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് എന്നിവരാണ് രാജ്യത്ത് കൊറോണ രോഗം ബാധിച്ച പ്രമുഖര്‍. ശിവരാജ് സിങ് ചൗഹാനും യെഡിയൂരപ്പക്കും രോഗം ഭേദമായി. അടുത്തിടെ ഉത്തര്‍ പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കൊറോണ ബാധിച്ച്‌ മരിച്ചിരുന്നു

Related Articles

Back to top button