Kerala

ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

6161 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)

ചികിത്സയിലുള്ളവര്‍ 92,161; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,60,253

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന)

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (1), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാര്‍ഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോഴിക്കോട് ജില്ലയില്‍ 1576 പേര്‍ക്ക് കോവിഡ്

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1576 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഇന്ന് കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. 9,951 സ്രവസാംപിളുകളാണ് പരിശോധനക്ക് അയച്ചത്.
ആകെ 4,13,814 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 4,10,811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,86,299 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 3,003 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 917 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30,855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,06,754 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
3,762 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.166 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
പുതുതായി വന്ന 246 പേരുള്‍പ്പെടെ ആകെ 2,985 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 514 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 2,388 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 42,827 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 327

(വേങ്ങേരി, കുതിരവട്ടം, മാങ്കാവ്, കരുവിശ്ശേരി, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, ചേവായൂര്‍, ചെലവൂര്‍, കല്ലായി, പുതിയറ, നല്ലളം, കണ്ണഞ്ചേരി, പയ്യാനക്കല്‍, മായനാട്, പന്നിയങ്കര, പന്തീരാങ്കാവ്, വെളളിമാട്കുന്ന്)

ചെറുവണ്ണൂര്‍ – 39
അഴിയൂര്‍ – 36
കുന്ദമംഗലം – 29
മൂടാടി – 27
വടകര – 26
പയ്യോളി – 25
കൊയിലാണ്ടി – 16
പെരുമണ്ണ – 15
മടവൂര്‍ – 13
മണിയൂര്‍ – 10
ഓമശ്ശേരി – 7
വേളം – 7
കാരശ്ശേരി – 7
ചക്കിട്ടപ്പാറ – 5
മേപ്പയ്യൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 35

അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 13 ( ആരോഗ്യപ്രവര്‍ത്തകര്‍)
മൂടാടി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
നരിക്കുനി – 4 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഓമശ്ശേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 4 ( ആരോഗ്യപ്രവര്‍ത്തര്‍)
ചാത്തമംഗലം – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചെങ്ങോട്ടുകാവ് – 1 ( ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉണ്ണികുളം – 1 ( ആരോഗ്യപ്രവര്‍ത്തക)

➡️
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10957
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 264

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 375
• ഗവ. ജനറല്‍ ആശുപത്രി – 252
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 102
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 119
• ഫറോക്ക് എഫ്.എല്‍.ടി. സി – 135
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 267
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 110
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 133
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 94
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 72
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 46
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 60
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 89
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 84
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 84
• എം.ഇ.എസ് കോളേജ്, കക്കോടി – 96
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ബി.എം.എച്ച് – 91
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 72
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 58
• എം.എം.സി ഹോസ്പിറ്റല്‍ – 154
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 71
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 29
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്സ് ഫറോക്ക് – 19
• ഫിംസ് ഹോസ്റ്റല്‍ – 86
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 143
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 186
• മററു സ്വകാര്യ ആശുപത്രികള്‍ – 69
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5872
• എസ്.എഫ്.എല്‍.ടി.സി (12) 217
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 69
(മലപ്പുറം – 17, കണ്ണൂര്‍ – 17, ആലപ്പുഴ – 02 , കൊല്ലം – 03, പാലക്കാട് – 07, തൃശൂര്‍ – 04, തിരുവനന്തപുരം – 07, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01).

Related Articles

Back to top button