KeralaLatest

ഡിജിറ്റല്‍ പഠനം : വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ഇന്ന് സ്കൂളുകളില്‍ കണക്കെടുത്ത ശേഷം, ഈ മാസം 13നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് അവസരമൊരുക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സ്കൂള്‍ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ദിവസേനയെന്നോണം പ്രവര്‍ത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധരായ വ്യക്തികള്‍, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികള്‍, മറ്റു സാമൂഹ്യസംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button