KeralaKozhikodeLatest

കോവിഡ്: വടകരയില്‍ ഡോക്ടറുമായി സമ്പർക്കത്തിലുള്ളത്‌ 35 പേർ

“Manju”

 

വടകര: കോവിഡ് രോഗബാധിതനായ ഡോക്ടറുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് തിരുവള്ളൂര്‍ പഞ്ചായത്ത് കോട്ടപ്പള്ളിയിലെ 35 ഓളം പേര്‍ നിരീക്ഷണത്തില്‍. വയനാട് കാട്ടിക്കുളത്ത് പരിശോധന നടത്തുന്ന കോട്ടപ്പള്ളി സ്വദേശിയായ ഡോക്ടര്‍ ശനിയാഴ്ച നാട്ടില്‍ വന്നിരുന്നു. നാട്ടിലെത്തിയശേഷം പ്രദേശത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്നു.

ഇദ്ദേഹത്തോടൊപ്പം കളിയില്‍ ഏര്‍പ്പെട്ട 23 ഓളം പേരും ഇയാള്‍ സന്ദര്‍ശിച്ച നാല് വീടുകളിലെ 12 ഓളം പേരുമാണ് നിരീക്ഷണത്തിലായത്. ക്രിക്കറ്റ് കളിച്ച രണ്ടുപേര്‍ ആയഞ്ചേരി പഞ്ചായത്ത് പരിധിയിലുള്ളവരാണ്. കോവിഡ് ബാധിച്ച വിവരം ഡോക്ടര്‍ ഫോണ്‍ മുഖേന അധികൃതരെ അറിയിക്കുകയായിരുന്നു. നിരീക്ഷണത്തിലുള്ളവരുടെ സ്രവം തിരുവള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെടുക്കും.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button