InternationalLatest

തമിഴ്‌നാട്ടിൽ ഇന്നലെമാത്രം 104 പേർക്കു കോവിഡ്

“Manju”

 

പ്രഭു സി ആർ

ചെന്നൈ: തമിഴ്‌നാട്ടിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 2162 ആയി ഉയർന്നു ,ഇന്നലെമാത്രം 104 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു .ഇതിൽ 94 പേർ ചെന്നൈയിൽ .ചെന്നൈയിൽ രണ്ടു പേർ കൂടി  മരിച്ചതോടെ ആകെ മരണം 27 ആയി .നഗരത്തിൽ കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കെ പ്രതിരോധ പ്രവർത്തനങ്ങൾക്കു മിഷൻ ചെന്നൈ പദ്ധിതിയുമായി സംസ്ഥാനസർക്കാർ . ചെന്നൈയിൽ കോവിഡ് വ്യാപനം കൂടുതലുള്ള സോണുകളിൽ മുതിർന്ന ഐഎ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതികൾ രൂപികരിച്ചു .നഗരം അണുവിമുക്തമാക്കൽ ,സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തൽ , ക്വറന്റീൻ, സാമ്പിൾ പരിശോധന ,ആരോഗ്യ പ്രവർത്തകർ ,ശുചീകരണ തൊഴിലാളികൾ എന്നിവർ ഇവർക്കു കീഴിൽ പ്രവർത്തിക്കും.റോയപുരം ,തോണ്ടിയർപേട്ട് , തേനാംപെട്ട് ,തിരുവിക നഗർ ,കോടമ്പാക്കം ,അണ്ണാനഗർ സോണുകളിലാണ് പ്രത്യേക ഊന്നൽ നല്കുന്നത്

ഒരാഴ്ച്ചയ്ക്കിടെ  നഗരത്തിലെ കണ്ടയെൻമെൻറ് സോണുകളുടെ എണ്ണം 45 % വർധിച്ചു .നിലവിൽ 202 സോണുകളുണ്ട്.കൂടുതൽ രോഗികൾ കണ്ടെയ്‌മെന്റ് സോണുകളിൽ ആണെങ്കിലും അതിനു പുറത്തേയ്ക്കു രോഗം വ്യാപിക്കുന്നതു ആശങ്ക വർധിപ്പിക്കുന്നു .   കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച  നഗരത്തിലുള്ള 20 ലേറെ പേർക്കു എവിടെ നിന്ന് രോഗം പിടിപെട്ടുവെന്നു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല

Related Articles

Leave a Reply

Back to top button