IndiaKeralaLatest

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1007 കൊവിഡ് മരണം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്കടുക്കുന്നു. പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,553 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 24,61,191 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലേറെ കോവിഡ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1007 മരണമാണ്​​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്​. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 48,040 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.95 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 17,51,555 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 55573 പേര്‍ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 71.17 ശതമാനമായി ഉയര്‍ന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 26.88 ശതമാനമായി​​. 6,61,595 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കില്‍ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗസ്​റ്റ്​ 13ന്​ 8,48,728 സാമ്പിളുകള്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. രാജ്യത്ത്​ ഇതുവരെ 2.76 കോടി കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

Related Articles

Back to top button