ErnakulamKeralaLatest

കെ.എസ് വിജയന്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തി

“Manju”

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി തിരുവിതാംകൂർ ദേവസ്വത്തിന്റെ കൊല്ലം ഗ്രൂപ്പില്‍പെട്ട തിരുമുല്ലാവാരം ദേവസ്വത്തിലെ കെ.എസ് വിജയനെ (43) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പെരുമ്പാവൂര്‍, കീഴില്ലം കവുങ്ങംപള്ളി ഇല്ലത്ത് ശംഭു നമ്പൂതിരിയുടെയും ദ്രൗപതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ശബരിമല മുന്‍ മേല്‍ശാന്തി എന്‍.ബാലമുരളിയുടെ ശിക്ഷണത്തിലാണ് പൂജാകര്‍മ്മങ്ങൾ പഠിച്ചത്.

2001 ഏപ്രില്‍ 8ന് തൃക്കാരിയൂര്‍ ഗ്രൂപ്പില്‍ തൊടുപുഴ സബ് ഗ്രൂപ്പില്‍ കലൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം ആരംഭിച്ചു. ആറാട്ടുകാവ്, പൂവന്‍പുഴ, ചാത്തോലി, ദേവസ്വങ്ങളുടെ കീഴില്‍ ജോലിചെയ്തിട്ടുണ്ട്. നിലവില്‍ കൊല്ലം ഗ്രൂപ്പില്‍ തിരുമുല്ലാവാരം സബ്ഗ്രൂപ്പില്‍ വിഷ്ണത്തു കാവ് ദേവസ്വം മേല്‍ശാന്തിയായി ജോലിചെയ്തു വരികയാണ്. ആദ്യമായാണ് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നത്. ഭാര്യ: ഹരിപ്പാട് ചേരിപ്പള്ളില്‍ ഇല്ലത്ത് പ്രീത. മക്കള്‍: വിവേക് നമ്പൂതിരി, വരുണ്‍ നമ്പൂതിരി. വിജയന്റെ പിതാവ് ശംഭു നമ്പൂതിരി 40 വര്‍ഷം ദേവസ്വം ശാന്തിയായിരുന്നു. സഹോദരങ്ങള്‍: ജയന്‍ (തിരുവനന്തപുരം പട്ടത്ത് കെ.എസ്.ഇ.ബി സീനിയര്‍ അസിസ്റ്റന്റ്), ഉഷ.

Related Articles

Back to top button