IndiaLatest

‘ചില്ലറ’ നല്‍കാതിരുന്നാല്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണം

“Manju”

ഭുവനേശ്വര്‍: മൂന്ന് രൂപ ബാക്കി നല്‍കാതിരുന്ന കടക്കാരൻ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. ഒഡീഷയിലെ സംബര്‍പൂര്‍ ജില്ലയിലെ ഉപഭോക്തൃ കോടതിയുടെതാണ് വിധി. 30 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ഒൻപത് ശതമാനം പലിശയും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഏപ്രിലിലാണ് സംഭവം. ഫോട്ടോകോപ്പി എടുക്കാൻ കടയിലെത്തിയതായിരുന്നു യുവാവ്. എന്നാല്‍ ഫോട്ടോകോപ്പി എടുത്തതിന്റെ ബാക്കിയുള്ള മൂന്ന് രൂപ ചോദിച്ചപ്പോള്‍ കടയുടമ തന്നെ അപമാനിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

പരാതി സ്വീകരിച്ച കോടതി കടയുടമയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ എതിര്‍കക്ഷി ഒരു തവണ പോലും ഫോറത്തില്‍ ഹാജരാകാതിരുന്നതോടെ കേസില്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. 25,000 രൂപ നഷ്ടപരിഹാരം നല്‍കനാണ് ഉത്തരവിട്ടിരിക്കുന്നത്.

 

Related Articles

Back to top button