KeralaLatestThiruvananthapuram

നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​ന്‍‍ ധാ​ര​ണ​യാ​യി :മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാ​പ​നം സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

സാ​ധാ​ര​ണ ഏ​പ്രി​ലി​ലാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ 2021 മാ​ര്‍​ച്ച്‌ 10ന് ​പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​രാ​നാ​ണ് സാ​ധ്യ​ത. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ പ​കു​തി​യോ​ട ന​ട​ന്നാ​ല്‍ മൂ​ന്ന് പൂ​ര്‍​ണ മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​വൃ​​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ കാ​ര്യ​മാ​യി പ്ര​വൃ​ത്തി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് പ​റ്റി​ല്ല.

കൊറോണ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​തെ​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യംഭരണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ അ​ടു​ത്തി​രി​ക്കു​കാ​യ​ണ്. 2020 ന​വം​ബ​ര്‍ 12ന് ​പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​ല്‍​ക്കേ​ണ്ട​തു​ണ്ട്. ഇ​വ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

Related Articles

Back to top button