KeralaLatestThiruvananthapuram

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറടക്കം 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ഒരു ഡോക്‌ടര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.

തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളില്‍ ബാക്കി തടവുകാരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കും. പ്രായമായ തടവുകാരടക്കം കൊവിഡ് പോസിറ്റീവായവരുടെ പട്ടികയിലുണ്ട്.

ഒരുമിച്ചുള്ള ശുചിമുറിയും മറ്റുമാണ് കൊവിഡ് പടരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൂജപ്പുരയില്‍ തന്നെയുള്ള ജയില്‍ ആസ്ഥാനവും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. അണുനശീകരണത്തിന് ശേഷം മറ്റന്നാള്‍ ജയില്‍ ആസ്ഥാനം തുറക്കാനാണ് അധികൃതരുടെ ആലോചന.

Related Articles

Back to top button