KeralaLatest

യു.എസ്. വെബ്‌സൈറ്റിലെ തകരാര്‍ ചൂണ്ടിക്കാട്ടിയ ഗോകുലിന് 25 ലക്ഷം

“Manju”

പെരിന്തല്‍മണ്ണ: അമേരിക്കന്‍ പണമിടപാട് വെബ്സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് വിദ്യാര്‍ഥിക്ക് 25 ലക്ഷം രൂപ പാരിതോഷികം. മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് സ്വദേശിയും റിട്ട. അധ്യാപകനുമായ സുധാകരന്റെയും നഴ്സ് ജലജയുടെയും മകന്‍ ഗോകുല്‍ സുധാകറിനാണ് നേട്ടം. ബി.ടെക് പഠനം പാതിവഴിയിലിരിക്കെ ഗോകുല്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്തി സൈബര്‍ സെക്യൂരിറ്റി കോഴ്സിന് ചേര്‍ന്നിരുന്നു.

കഴിഞ്ഞവര്‍‍ഷമാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. നാലുമാസത്തെ സി..സി.എസ്.എ കോഴ്സ് പഠിച്ചിറങ്ങിയ ഗോകുല്‍ ബഗ് ബൗണ്‍ഡി എന്ന പ്രോഗ്രാം വഴി സ്റ്റാര്‍ ബഗ്സ്, സോറാറെ തുടങ്ങിയ വിദേശ സൈറ്റുകളുടെയും സര്‍ക്കാര്‍ വെബ്സൈറ്റ് അടക്കം 20ലേറെ വെബ്സൈറ്റുകളുടെയും സുരക്ഷ വീഴ്ച ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കോഴ്സ് പൂര്‍ത്തീകരിച്ചശേഷമാണ് അമേരിക്കന്‍ പണമിടപാട് വെബ്സൈറ്റിലെ പ്രധാന തകരാറുകള്‍ കണ്ടെത്തി ഗോകുല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതേതുടര്‍ന്നാണ് കമ്പനി 30000 ഡോളര്‍ (25 ലക്ഷം രൂപ) പ്രതിഫലമായി നല്‍കിയത്. ഈയടുത്ത കാലത്ത് ലഭിച്ച ഏറ്റവും കൂടിയ പ്രതിഫല തുക കൂടിയാണിത്.

ബി.ടെക് പൂര്‍ത്തീകരിച്ച ഗോകുല്‍ ഇപ്പോള്‍ ജോലിക്കായുള്ള ശ്രമത്തിലാണ്. പാലക്കാട്‌ ആയുര്‍വേദ ഡോക്ടര്‍ ആയ കാര്‍ത്തിക സഹോദരിയാണ്. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കേര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഗോകുല്‍.

Related Articles

Back to top button