KeralaLatest

അവിഹിതത്തിന് തടസ്സം നിന്നു; ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലാന്‍ ശ്രമം; ഭാര്യയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

അവിഹിത ബന്ധത്തിന് ഭര്‍ത്താവ് എതിര്‍ നിന്നതോടെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി(35), നെയ്യൂര്‍ സ്വദേശി കരുണാകരന്‍(46) കുരുന്തന്‍കോട് സ്വദേശി വിജയകുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്.

സംഭവ ദിവസം രാത്രി ഭാര്യയും കുഞ്ഞുമൊത്ത് കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു. ഗണേശിനെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞരായ രണ്ട് പേര്‍ ആക്രമിച്ചിരുന്നു. ഗണേശ് നിലവിളിച്ചപ്പോള്‍ അക്രമി സംഘം ഓടി മറഞ്ഞു. ഗുരുതര പരുക്ക് പറ്റിയ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടശ്ശേരി പോലീസ് സ്റ്റേഷനില്‍ ഗണേശ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗായത്രി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button