KasaragodKeralaLatest

പച്ചക്കറി ലോറിയിൽ 51 ലക്ഷത്തിന്റെ കുഴൽപ്പണം, ഐഎൻടിയുസി നേതാവ് പിടിയിൽ

“Manju”

ബത്തേരി‍ • മതിയായ രേഖകളില്ലാതെ മുത്തങ്ങ വഴി കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപയുമായി ഐഎൻടിയുസി നേതാവ് അറസ്റ്റിൽ. ഐഎൻടിയുസി മോട്ടർ തൊഴിലാളി യൂണിയൻ മുൻ ജില്ലാ സെക്രട്ടറി കമ്പളക്കാട് പഞ്ചാര അഷ്റഫ് (43), കൊടുവള്ളി സ്വദേശി മുജിബ് റഹ്മാൻ(44) എന്നിവരാണ് അറസ്റ്റിലായത്. പച്ചക്കറി ലോറിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടുവള്ളിയിൽ എത്തിക്കാൻ ഗുണ്ടൽപേട്ടിൽ നിന്ന് ഒരാൾ നൽകിയതാണെന്നാണ് പൊലീസിനു മൊഴി നൽകിയത്.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസും നർകോട്ടിക് ഡിവൈഎസ്പിയുടെ സ്ക്വാഡും ചേർന്ന് മുത്തങ്ങയ്ക്കടുത്ത് തകരപ്പാടിയിൽ വച്ചാണു പണം പിടികൂടിയത്. ബത്തേരി പൊലീസ് ഇൻസ്പെക്ടർ ജി.പുഷ്പകുമാർ, എസ്ഐ കെ.സി.മണി എന്നിവർ നേതൃത്വം നൽകി.എന്നാൽ, പുനഃസംഘടന നടക്കാത്തതിനാൽ നിലവിൽ ഇയാൾക്ക് പാർട്ടിയിലോ യൂണിയനിലോ ഔദ്യോഗിക ഭാരവാഹിത്വമില്ലെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു. നേരത്തേ ഐഎൻടിയുസി കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റും ആയിരുന്നു അഷ്റഫ്.

Related Articles

Back to top button