KeralaLatest

മലയാളികളുടെ ആസ്വാദന തലം മാറി, അതുകൊണ്ടാണ് സീരിയൽ എടുക്കൽ നിർത്തിയത് ;മധുമോഹൻ

“Manju”

സീരിയൽ ലോകത്ത് മധുമോഹൻ എന്ന വ്യക്തിയെ അറിയാത്തവരായി ആരുമുണ്ടാവില്ല. മലയാളി മനസ്സുകൾ സീരിയലിനെ ഏറ്റെടുക്കാൻ തുടങ്ങിയത് മധുമോഹൻ എന്ന വ്യക്തിയുടെ മെഗാ പരമ്പരകളുടെ തുടക്കത്തോട് കൂടിയാണ്. ഒരു കാലത്ത് എല്ലാ വീടുകളിലും ഇദ്ദേഹത്തിന്റെ സീരിയലുകൾ നിറഞ്ഞുനിന്നിരുന്നു.

മലയാള സീരിയലുകളുടെ പിതാമഹൻ എന്ന പേരിലറിയപ്പെടുന്ന മധുമോഹനാണ് ഒരുകാലത്ത് മലയാളികൾ ഏറ്റുവാങ്ങിയ മലയാളത്തിലെ ആദ്യത്തെ മെഗാ പരമ്പരയായ മാനസി എന്ന സീരിയലിനെ എല്ലാ വീടുകളിലേക്കും എത്തിച്ചത്. മാനസിക്കു പുറമേ സ്നേഹസീമ എന്ന മെഗാ പരമ്പരയും മലയാളികൾക്ക് സമ്മാനിച്ചതും ഇദ്ദേഹമാണ്.

ആദ്യകാലത്ത് ദൂരദർശനിൽ സംവിധാനം ചെയ്ത മാനസി യും സ്നേഹ സീമയും മലയാളികൾക്ക് മെഗാ പരമ്പര സീരിയൽ എന്താണെന്ന് മനസ്സിലാക്കി കൊടുത്തു. അതിനുശേഷമാണ് മലയാളികൾക്കിടയിൽ മെഗാ പരമ്പര എന്ന ആശയം കടന്നുവന്നത്.

പക്ഷേ ഇപ്പോൾ മധുമോഹൻ മലയാള സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. മലയാള സിനിമകൾക്ക് പഴയ സാംസ്കാരിക മൂല്യങ്ങളും തനിമയും ഇല്ലെന്നും ഇപ്പോൾ എല്ലാവർക്കും ആവശ്യം അവിഹിതവും കുടുംബകലഹം ആണെന്നാണ് മധുമോഹൻ പറഞ്ഞുവരുന്നത്. ഇത്തരത്തിലുള്ള സീരിയലുകൾ ചെയ്യാൻ ഞാൻ ഒരിക്കലും തയ്യാറല്ല എന്നാണ് മധുമോഹൻന്റെ നിലപാട്

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..

മലയാളികളെയും മലയാളി വീട്ടമ്മമാരെയും എനിക്കിഷ്ടമാണ്, അവർക്കിഷ്ടപ്പെട്ട രീതിയിൽ സീരിയൽ എടുക്കാൻ എനിക്ക് താല്പര്യമുണ്ട്. പക്ഷേ അവിടെ വരുന്ന ചില ചാനൽ നിയന്ത്രണങ്ങൾ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. അതുകൊണ്ട് എന്റെ മനസ്സാക്ഷിക്കു നിരക്കാത്ത രൂപത്തിൽ സീരിയലെലെടുക്കാൻ എനിക്ക് കഴിയില്ല. എനിക്ക് എന്റെതായ സ്വാതന്ത്ര്യം വേണം. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മലയാളം സീരിയൽ ചെയ്യാത്തത്.

മലയാള സീരിയൽ നിർത്തിയതിനു ശേഷം മധുമോഹൻ തമിഴ്നാട്ടിൽ ഐ ടി കമ്പനി ആരംഭിച്ചു. ഇപ്പോൾ തമിഴിൽ വിജയ് ടീവിയിൽ നാം ഇരുവർ നമുക്ക് ഇരുവർ എന്ന സീരിയലിലും സീ തമിഴിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സീരിയലിലും മധുമോഹൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാള സീരിയൽ വളരെ മോശമായ ഒരു അവസ്ഥയിലാണ്. യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് ദൂരെയാണ് മലയാള സീരിയലുകൾ. മലയാള സീരിയലുകൾ ഇപ്പോൾ അധികം കാണാറില്ല. ആർട്ടിഫിഷ്യൽ ആയിട്ടുള്ള നാടകങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോൾ മലയാള സീരിയലുകളിൽ അധികവും. അതുകൊണ്ടു യാഥാർഥ്യത്തിൽനിന്ന് ഒരുപാട് അകലെയാണ് മലയാള സീരിയലുകൾ..

അന്ന് ദൂരദർശനിൽ പൂർണ സ്വാതന്ത്ര്യത്തോടെ കൂടി നിയന്ത്രണങ്ങൾ പാലിച്ച് സീരിയൽ എടുക്കാൻ സാധിച്ചു. ഇപ്പോഴത്തെ മലയാള ആവശ്യപ്രകാരം അവിഹിതം പോലെ സീരിയലുകൾ എന്നെക്കൊണ്ട് എടുക്കാൻ കഴിയില്ല. ആ പഴയ അവസ്ഥയിലേക്ക് മാറുകയാണെങ്കിൽ ചാനൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നില്ലെങ്കിൽ പണ്ട് ദൂരദർശനിൽ ചെയ്ത മാനസി, സ്നേഹസീമ പോലോത്ത സീരിയലുകൾ ഇനിയും ചെയ്യാൻ ഞാൻ തയ്യാറാണെന്നാണ് മധുമോഹൻ അഭിപ്രായപ്പെട്ടത്.

എന്തായാലും ഇനി അത്തരത്തിലുള്ള പഴയ സീരിയൽ മലയാളികൾ ഏറ്റെടുക്കുമെന്ന് വിശ്വാസമില്ല. എന്തായാലും മധുമോഹന്റെ ഒരു തിരിച്ചുവരവിനു കാത്തിരിക്കുകയാണ് മലയാളികൾ.

Related Articles

Back to top button