KeralaLatestThrissur

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ആനക്കോട്ടയിലെ ആനകൾക്ക് ബുധനാഴ്ച (ജൂലൈ ഒന്ന്) മുതൽ ഒരു മാസത്തെ സുഖ ചികിത്സ

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ആനക്കോട്ടയിലെ ആനകൾക്ക് ബുധനാഴ്ച (ജൂലൈ ഒന്ന്) മുതൽ ഒരു മാസത്തെ സുഖ ചികിത്സ. നിലവിലുള്ള 47 ആനകളിൽ മദപ്പാടില്ലാത്ത ആനകൾക്കാണ് ചികിത്സ നൽകുന്നത്.

ജൂലൈ 30 വരെ നീളുന്ന ചികിത്സയിൽ ആനകളുടെ ആരോഗ്യത്തിനും ശരീരപുഷ്ടിക്കുമായി വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ച ഔഷധക്കൂട്ടുകളും ആരോഗ്യവർധക ഭക്ഷണങ്ങളുമാണ് നൽകുക. ഒരു ദിവസം മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോ ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂർണ്ണം, 25 ഗ്രാം മിനറൽ മിക്സ്ചർ, 50 ഗ്രാം മഞ്ഞൾപ്പൊടി, വൈറ്റമിൻ ടോണിക്കുകൾ എന്നിവയാണ് സുഖചികിത്സ കാലത്തെ ആനകളുടെ മെനു.

മദപ്പാടുള്ള ആനകൾക്ക് മാറുന്നതിനനുസരിച്ച് സുഖചികിത്സ നൽകും.

Related Articles

Back to top button