IndiaKeralaLatest

ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ വരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: 2021 മുതല്‍ പാസ്‌പോര്‍ട്ടിന്റെ രൂപം മാറും. അപേക്ഷിക്കുകയോ പാസ്പോര്‍ട്ട് പുതുക്കുകയോ ചെയ്യുന്നവര്‍ക്ക് ഇലക്‌ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളാണ് നല്‍കുകയെന്നതാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ തട്ടിപ്പുകളും വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നതും തടയാനാകുമെന്നും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇ-പാസ്പോര്‍ട്ടുകള്‍ സഹായകമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 20,000 ഓദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഇതിനകം ഇഷ്യു ചെയ്തിട്ടുണ്ട്.

Related Articles

Back to top button