IndiaLatest

ഇന്ത്യയിലെ വാക്സിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകും ഐ.സി.എം.ആര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി; രാജ്യത്തെ ആദ്യ വാക്സിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകും. രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വര്‍ഷം വാക്സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആദ്യ വാക്സിന്‍ പോര്‍ട്ടല്‍ അടുത്താഴ്ച പ്രവര്‍ത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. രാജ്യത്തെ വാക്സിന്‍ ഗവേഷണ രംഗത്തെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതര്‍. അതേസമയം രോഗമുക്തി നിരക്കില്‍ വളരെ മുന്നിലാണ് രാജ്യം. 74.69 ശതമാനമാണ് രോഗമുക്തി നിരക്ക്.

Related Articles

Back to top button