IndiaKeralaLatest

ഭഗത്​ സിങ്ങിന്റെ സഹോദരപുത്രന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

“Manju”

ന്യൂഡല്‍ഹി: രക്തസാക്ഷി ഭഗത്​ സിങ്ങിന്റെ സഹോദരപുത്രന്‍ അഭയ്​ സിങ്​ സന്ധു കോവിഡ്​ ബാധിച്ച്‌​ മരിച്ചു. വെള്ളിയാഴ്​ച വൈകിട്ട്​ പഞ്ചാബിലെ മൊഹാലിയിലായിരുന്നു അന്ത്യം. ദിവസങ്ങള്‍ക്ക്​ മുമ്പ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ മൊഹാലിയിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭഗത്​ സിങ്ങിന്റെ ഇളയ സഹോദരന്‍ സര്‍ദാര്‍ കുല്‍ബിര്‍ സിങ്ങിന്റെ മകനാണ്​ അഭയ്​ സിങ്​.
അഭയ്​യുടെ മരണത്തില്‍ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റന്‍ അമരീന്ദര്‍ സിങ്​ ദുഃഖം രേഖ​പ്പെടുത്തി. ഭഗത്​ സിങ്ങിന്റെ  പ്രത്യയശാസ്​ത്രം പിന്തുടരുകയും അത്​ പ്രചരിപ്പാക്കാന്‍ കഠിനമായി ​പ്രയത്​നിക്കുകയും ചെയ്​ത സാമൂഹിക പ്രവര്‍ത്തകനായിരുന്നുവെന്ന്​ പഞ്ചാബ്​ ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്​ സിദ്ധു ഓര്‍മിച്ചു.

Related Articles

Back to top button