KeralaLatestThiruvananthapuram

സംസ്ഥാനത്ത് പെട്രോള്‍ 110 രൂപയ്ക്ക് മുകളില്‍

“Manju”

തിരുവനന്തപുരം: ഇന്ന് അല്‍പം ആശ്വസിക്കാം, ഇന്ധനവില ഇന്ന് കൂടിയില്ല. തുടര്‍ച്ചയായി ഏഴ് ദിവസം വില വര്‍ധിച്ചതിന് (Fuel Price Hike)ശേഷമാണ് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ (Petrol, diesel price)മാറ്റമുണ്ടാകാത്തത്. കേരളത്തില്‍ എല്ലായിടത്തും 110 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില. 112 രൂപ 41 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില (petrol price).

പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറില്‍ മാത്രം കൂടിയത്. ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഒക്ടോബര്‍ മാസം ഉണ്ടായത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 110 രൂപ കടന്നു. പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.66 രൂപയും ചെന്നൈയില്‍ 102.59 രൂപയുമാണ്.

Related Articles

Back to top button