Thrissur

നാട്ടിക ഗവ. ഫിഷറീസ് ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കന്ററി സ്കൂൾ. തീരദേശ-കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്‌ടോബർ 3ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

മൂന്നു കോടി രൂപ ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിലാണ് കെട്ടിടസമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഹൈടെക്ക് നിലവാരത്തിലുള്ള 10 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം, ഹയർസെക്കൻ്ററി വിഭാഗത്തിൽ ലൈബ്രറി വായനാമുറി, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്.

1921ൽ ആരംഭിച്ച വിദ്യാലയം ശതാബ്ദിയിൽ എത്തി നിൽക്കുന്ന ഈ അവസരത്തിലാണ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ഗീതാ ഗോപി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.

Related Articles

Back to top button