IndiaLatest

ഐഎസ്‌എല്‍ മത്സരങ്ങള്‍ നവംബര്‍ 21ന് ആരംഭിക്കും

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണ്‍ ഗോവയില്‍ നടക്കും. നവംബര്‍ 21നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുകയെങ്കിലും കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഴുവന്‍ മത്സരങ്ങളും ഒരു സംസ്ഥാനത്ത് വെച്ച്‌ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ കേസുകള്‍ താരതമ്യേന കുറവായതിനാലാണ് ലീഗ് നടത്താനായി ഗോവയെ തെരഞ്ഞെടുത്തത്. മത്സരങ്ങള്‍ക്ക് ആവശ്യമുള്ള സ്‌റ്റേഡിയങ്ങള്‍ ഉള്ളതും ഗോവയ്ക്ക് നറുക്ക് വീഴാന്‍ കാരണമായി.

ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത് ലറ്റിക് സ്റ്റേഡിയം, വാസ്‌കോയിലെ തിലക് മൈദാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ നടക്കുക.

Related Articles

Back to top button