KeralaLatestThiruvananthapuram

ഓണാഘോഷത്തിന് നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നാണ് തീരുമാനം

വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. സാമൂഹിക അകലം പാലിച്ച്‌ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

ഹോട്ടലുകള്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തു നിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും പരിശോധന നടത്താനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോടു നിര്‍ദേശിച്ചു. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടു വരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്19 പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയ്യറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles

Back to top button