IndiaKeralaLatestThiruvananthapuram

മുഖ്യമന്ത്രിയ്ക്കും, കെ.ടി.ജലീലിനുമെതിരേ യു.ഡി.എഫിന്റെ പ്രതിഷേധ സത്യാഗ്രഹം കളക്ട്രേറ്റ് കവാടത്തില്‍

“Manju”

മനുനായര്‍

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും, മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നും, സ്വര്‍ണ്ണക്കടത്തും, സര്‍ക്കാരിന്റെ അഴിമതികളും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമുള്ള യു.ഡി.എഫിന്റെ പ്രതിഷേധ സത്യാഗ്രഹം കളക്ട്രേറ്റ് കവാടത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളായിരിക്കുന്ന പ്രമുഖരെ രക്ഷിക്കുവാന്‍ സി.പി.എം-ബി.ജെ.പി അച്ചുതണ്ട് ധാരണയിലെത്തിയിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കേസന്വേഷണങ്ങള്‍ ഇപ്പോഴത്തെ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്ന് ദേവരാജന്‍ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജന: സെക്രട്ടറിമാരായ ഏ.ഏ. ഷുക്കൂര്‍, അഡ്വ: ഡി. സുഗതന്‍, അഡ്വ: ജോണ്‍സണ്‍ ഏബ്രഹാം, കോശി.എം.കോശി, യു.ഡി.എഫ് ജില്ലാ സെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍, ഏ.എം. നസ്സീര്‍, അഡ്വ: സണ്ണിക്കുട്ടി, ജേക്കബ് ഏബ്രഹാം, ബാബു വലിയവീടന്‍, ഏ. നിസ്സാര്‍, കളത്തില്‍ വിജയന്‍, ഹരിപ്പാട് സുരേഷ്, ജോര്‍ജ്ജ് ജോസഫ്, എച്ച്. ബഷീര്‍കുട്ടി, അഡ്വ: ഏ.ഏ. റസ്സാക്ക്, കെ.പി.സി.സി യുടെ പുതിയതായി നിയമിതരായ സെക്രട്ടറിമാരായ അഡ്വ: കെ.പി. ശ്രീകുമാര്‍, അഡ്വ: എബി കുര്യാക്കോസ്, ബി. ബൈജു, മോളി ജേക്കബ്, കറ്റാനം ഷാജി, എന്‍. രവി, ഇ. സമീര്‍, കെ.കെ. ഷാജു എക്‌സ് എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button