KeralaLatest

‘ലോക്ക്ഡൗണ്‍ ഇളവ്’; പാല്‍വരവ് വര്‍ധിപ്പിച്ചു

“Manju”

പാലക്കാട്: കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള പാല്‍ വരവും വര്‍ദ്ധിപ്പിച്ചു. സംസ്ഥാനാതിര്‍ത്തിയിലെ മീനാക്ഷിപുരം പാല്‍പരിശോധന കേന്ദ്രംവഴിമാത്രം നിലവില്‍ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിലേക്ക് എത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ മൂലം സംസ്ഥാനം വീണ്ടുമൊരു സമ്ബൂര്‍ണ അടച്ചിടലിലേക്ക് കടന്നതോടെ പാല്‍വരവ് 1.75 ലക്ഷം ലിറ്ററായി കുറയുകയായിരിന്നു.

പ്രതിദിനം മൂന്നരലക്ഷം ലിറ്ററിലധികം പാല്‍ വന്നിരുന്നത് പകുതിയായി കുറഞ്ഞു. ഇളവുകളില്‍ ചെറുതും വലുതുമായ കൂടുതല്‍ ഹോട്ടലുകളും മറ്റ് ചായക്കടകളും ഉള്‍പ്പെടെയുള്ളവ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ ഇപ്പോള്‍ പാലിന് ആവശ്യക്കാരേറെയായി.

Related Articles

Back to top button