KeralaKozhikodeLatest

സ്വയംതൊഴില്‍ വായ്പ പദ്ധതി അപേക്ഷ ക്ഷണിച്ചു

“Manju”

ജുബിൻ ബാബു എം

കോഴിക്കോട് : കേരള സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തൊഴില്‍രഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ 0495 – 2767606, 9400068511 നമ്പറുകളിൽ ലഭിക്കും.

Ghost of Tsushima

Stumble Guys 

Snaptube App

gratis crackedo

Related Articles

Back to top button