IndiaLatest

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 500 കോടി അനുവദിച്ച്‌ ബാങ്ക് ഓഫ് ബറോഡ

“Manju”

ഡല്‍ഹി ;കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആരോഗ്യമേഖലയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് ആര്‍ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ച്‌ ബാങ്ക് ഓഫ് ബറോഡ.
റിസര്‍വ് ബാങ്ക് പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്. രാജ്യത്ത് അംഗീകാരം നല്‍കിയ മൂന്ന് കോവിഡ് വാക്‌സിനുകളിലൊന്നായ കോവീഷീല്‍ഡ് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

അതെ സമയം കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകിന് എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് കഴിഞ്ഞദിവസം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് ഇതിനായി റിപ്പോ നിരക്കായ 4 ശതമാനം പലിശയ്ക്ക് ആര്‍ബിഐ പണം ലഭ്യമാക്കും. മൂന്നുവര്‍ഷകാലാവധിയിലാണ് തുക നല്‍കുക.

Related Articles

Back to top button