KeralaLatest

ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം

“Manju”

പത്തനംതിട്ട: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കലാ – കായിക രംഗങ്ങളില്‍ തുല്യത ഉറപ്പു വരുത്തുന്നതിനായി കലാ – കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രോത്സാഹനം എന്ന തരത്തില്‍ ധന സഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരും , സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ധന സഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി ഒക്‌ടോബര്‍ 31 ന് അകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0468 2325168.

Related Articles

Back to top button