IndiaLatest

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-ാം ജന്മവാര്‍ഷികദിനം

“Manju”

എനിക്കും ഒരു സ്വപ്നമുണ്ടെന്ന് ” ഇന്ത്യൻ യുവത്വത്തോടെ ഉറക്കെ പറഞ്ഞ ഒരു നേതാവുണ്ടായിരുന്നു.
ആ മനുഷ്യന്റെ സ്വപ്നങ്ങളാണ് ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ വിരിയുന്ന ഡിജിറ്റൽ വിപ്ലവത്തിനെല്ലാം അടിസ്ഥാനം.

രാജീവ് ഗാന്ധി – കംപ്യൂട്ടർ, ടെലികോം വിപ്ലവത്തിന്റെ തുടക്കക്കാരൻ, പഞ്ചായത്തീരാജ് അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയ ഊർജം, പതിനെട്ടാം വയസിൽ ഇന്ത്യയിലെ കൗമാരത്തിന് വോട്ടവകാശം നൽകിയ ദീർഘദർശി… എത്രയെത്ര വിശേഷണങ്ങൾ…

സാറ്റ്‌ലൈറ്റ് സംവിധാനം പ്രയോജനപ്പെടുത്തി ടെലിവിഷന്‍ ശൃംഖല മുഖേന രാജ്യത്തെ നിരക്ഷരരുള്‍പ്പെടെ ആയിരക്കണക്കിന് ഗ്രാമീണരിലേക്ക്വിജ്ഞാനം പകരാന്‍ വഴിയൊരുക്കിയ രാജീവ്ഗാന്ധിയെ ഏതു കാലത്താണ് ഇന്ത്യക്ക് മറക്കാനാവുക !
അന്ന് ‘കംപ്യൂട്ടര്‍ പ്രൈംമിനിസ്റ്റര്‍’ എന്ന് അഭിനന്ദിച്ചവരുംപരിഹസിച്ചവരുമുണ്ട്.

കമ്പ്യൂട്ടറുകള്‍, വിമാനങ്ങള്‍, പ്രതിരോധ -വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സാങ്കേതിക വ്യവസായങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം പോലും രാജീവ് ഗണ്യമായി കുറച്ചത് ഈ മേഖലയുടെ പ്രോത്സാഹനവും സാധ്യതയും മുൻനിർത്തിയാണ്. ആശയവിനിമയ സാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കാന്‍ ഏറ്റവുമധികം ശ്രമിച്ച ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം.

സിഡോട്ട് എന്ന സ്ഥാപനത്തെ സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കി. രാജ്യത്തെ വാര്‍ത്താ വിനിമയരംഗത്ത് പുത്തന്‍ ആശയമായാണ് പബ്ലിക് കോള്‍ ഓഫീസുകള്‍ നടപ്പിലാക്കിയത്. സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തിക്കണമെന്ന ഇച്ഛാശക്തിയാണ് അദ്ദേഹത്തെ നയിച്ചത്. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടെലികോം മേഖല കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ടെലിവിഷന്‍-ഐ ടി-മൊബൈല്‍രംഗത്തെ നേട്ടങ്ങള്‍. 1987ല്‍ സ്വന്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 128 റൂറല്‍ ആട്ടോമാറ്റിക് എക്‌സേഞ്ച് പ്രവർത്തന സജ്ജമാക്കിയത്.

പുതിയ ഭാരതം സ്വപ്നം കണ്ട്, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി സ്വയം ചിന്നിചിതറിയ മഹാനായ ഭാരത പുത്രനെ ജന്മദിനത്തിൽ ആദരവോടെ സ്മരിക്കുന്നു.

Related Articles

Back to top button