Latest

ക്ലബിനോട് വിടപറഞ്ഞ് മെസ്സി

“Manju”

ബാഴ്‌സലോണ : അര്‍ജന്റീനിയന്‍ ഫുട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസി ഒടുവില്‍ ബാഴ്‌സലോണ ക്ലബിനോട് ഔദ്യോഗികമായി വിടപറഞ്ഞു. യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച്‌ ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെസ്സി താന്‍ ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വിദേശത്ത് എവിടെ കരിയര്‍ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. .ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും താരം മറുപടി പറഞ്ഞു.

Related Articles

Back to top button