IndiaKeralaLatestThiruvananthapuram

കോവിഡ്: 12,640 സൈനികര്‍ക്ക് രോഗം, മരണം 25

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ്: 12,640 സൈനികര്‍ക്ക് രോഗം, മരണം 25

സൈനികര്‍ക്കിടയില്‍ 12,640 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 4,744 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം 25 പേര്‍ മരിക്കുകയും ചെയ്തു. 0.2 ശതമാനത്തിന് താഴെയാണ് മരണ നിരക്ക്. അതേസമയം, വിരമിച്ച സൈനികരില്‍ മരണ നിരക്ക് കൂടുതലാണ്. 1,233 പേര്‍ക്ക് രോഗം ബാധിക്കുകയും 131 പേര്‍ മരിക്കുകയും ചെയ്തു. 10 ശതമാനത്തില്‍ അധികമാണ് മരണ നിരക്ക്. ഇപ്പോല്‍ 38 പേര്‍ ചികിത്സയിലുണ്ട്.

സൈനികരുടെ ആശ്രിതരില്‍ 1,870 പേര്‍ക്ക് രോഗം ബാധിക്കുകയും 68 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 3.63 ശതമാനം. 522 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിരമിച്ച സൈനികരുടെ ആശ്രിതരില്‍ 842 പേര്‍ക്ക് രോഗം ബാധിച്ചു. 65 പേര്‍ മരിച്ചു. 7.71 ശതമാനമാണ് മരണ നിരക്ക്. 191 പേര്‍ ആശുപത്രിയിലാണ്. അതേസമയം, ഓരോ സൈനിക വിഭാഗത്തിന്റേയും വേര്‍തിരിച്ചുള്ള കണക്ക് ലഭ്യമല്ല.

Related Articles

Back to top button